ദുബൈയില്‍ സൗജന്യ പാര്‍കിംഗ് ഏപ്രില്‍ 25 വരെ

30

ദുബൈ: ദേശീയ അണുവിമുക്ത പദ്ധതി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ദുബൈയിലെ പാര്‍കിംഗ് സൗജന്യം ഏപ്രില്‍ 25 വരെ നീട്ടിയതായി
ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ആര്‍ടിഎയില്‍ നിന്നുള്ള സന്ദേശം-ദുബൈയിലെ സൗജന്യ പബ്ലിക് പാര്‍ക്കിംഗ് ഏപ്രില്‍ 25 വരെ നീട്ടി. കൂടാതെ ദേശീയ അണുവിമുക്ത പദ്ധതിയും നീട്ടിയിട്ടുണ്ട്. എമിറേറ്റിലെ 24 മണിക്കൂര്‍ അണുവിമുക്ത പദ്ധതി
നീട്ടുമെന്ന് ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി ഏപ്രില്‍ 4 ന് ആദ്യമായി നടപ്പിലാക്കിയ പദ്ധതി വിജയത്തെ തുടര്‍ന്നാണ് വിപുലീകരണം.