ദുബൈ കെഎംസിസി മാസ്‌കുകളും ഗ്‌ളൗസുകളും സാനിറ്റൈസറുകളും സിഡിഎക്ക് നല്‍കി

46
മാസ്‌കുകളും ഗ്‌ളൗസുകളും സാനിറ്റൈസറുകളും മൈാറുന്ന ചടങ്ങില്‍ സംബന്ധിച്ച സിഡിഎ, ദുബൈ കെഎംസിസി, അക്കാഫ് പ്രതിനിധികള്‍

ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി(സിഡിഎ)യുടെ അഭ്യര്‍ത്ഥന പ്രകാരം ദുബൈ കെഎംസിസി ആഭിമുഖ്യത്തില്‍ കോവിഡ് 19 പോസിറ്റീവായ 60 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് നല്‍കാനുള്ള 5000 മാസ്‌കുകള്‍, 5000 ഗ്‌ളൗസുകള്‍, 500 ഹാന്റ്‌സാനിറ്റൈസറുകള്‍ എന്നിവ സിഡിഎ അധികൃതര്‍ക്ക് കൈമാറി. അല്‍ബറാഹ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങില്‍ സിഡിഎ റിലീഫ് ആക്ടിവിറ്റീസ് വിംഗ് ഇന്‍ ചാര്‍ജ് അഹ്മദ് അല്‍ സആബി ഇവ ഏറ്റുവാങ്ങി. ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് റഈസ് തലശ്ശേരി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു തുടങ്ങിയവര്‍ സംബന്ധിച്ചു. അക്കാഫ് വളണ്ടിയര്‍മാരും സന്നിഹിതരായിരുന്നു.