ദുബൈ: ദുബൈ സാമ്പത്തിക വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ദുബൈ മെട്രോ ഭാഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയേക്കും. ”അടുത്ത ആഴ്ചയിലെ പരമാവധി കാലയളവിനുള്ളില്‍” പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഉടന്‍ ദുബൈ മെട്രോയില്‍ യാത്ര ചെയ്യാനാവും. റെഡ് ലൈനിലെ നിയന്ത്രിത പ്രദേശങ്ങളിലെ സ്റ്റേഷനുകള്‍ ഒഴികെ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കും. കാത്തിരിപ്പ് സമയം തിരക്കേറിയ സമയങ്ങളില്‍ മൂന്ന് മിനിറ്റായിരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉന്നത സ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിലയിരുത്തപ്പെടും. ദുബൈ മെട്രോയുടെ ഗ്രീന്‍ ലൈനും പരിമിത പ്രദേശങ്ങളില്‍ ഒഴികെ എല്ലാ സ്റ്റേഷനുകളിലും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പരിമിതമായ സമയത്തിനുള്ളില്‍ പ്രവര്‍ത്തിക്കും. ഓരോ ട്രെയിനും ഓരോ സ്റ്റേഷനില്‍ എത്തുന്നതിനുള്ള കാത്തിരിപ്പ് സമയവും മൂന്ന് മിനിറ്റാണ്. കര്‍ശനമായ മാര്ഗനിര്ദേശങ്ങള്ക്കടിസ്ഥാനത്തിലായിരിക്കും സര്‍വീസ്. മാസ്കുകള്‍ ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയവ ശക്തമായി പാലിക്കേണ്ടി വരും.
മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളില്‍ അധികൃതര്‍ ക്രൗഡ് മാനേജുമെന്റ് നടപടിക്രമങ്ങള്‍ നടപ്പാക്കും. യാത്രക്കാരെ മാസ്ക് ധരിക്കാന്‍ നിര്‍ബന്ധിക്കും. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് എലിവേറ്ററുകളുടെ ഉപയോഗം നിയന്ത്രിക്കും.