ദുബൈയില്‍ വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് എക്കണോമി

17

ദുബൈ: സാധനങ്ങള്‍ക്ക് അനാവശ്യമായി വിലവര്‍ധിപ്പിച്ചാല്‍ ദുബൈയിലെ വ്യാപാരികള്‍ക്ക് പിഴ ഈടാക്കുമെന്ന് ദുബൈ എക്കണോമി മുന്നറിയിപ്പ് നല്‍കി. ഉപയോക്താക്കളുടെപരാതി സാധുതയുള്ളതാണെന്ന് കണ്ടെത്തിയാല്‍ വ്യാപാരിയോട് യഥാര്‍ത്ഥ വിലയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടും അല്ലെങ്കില്‍ സഹകരിക്കാത്തതിന് പിഴ ഈടാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ദുബൈ എക്കണോമിയിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടര്‍ അഹമ്മദ് അല്‍ സാബി പറഞ്ഞു. ഉപഭോക്തൃ പരാതികള്‍ ഉയര്‍ത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ വിലയുമായി ബന്ധപ്പെട്ട 784 പരാതികള്‍ ലഭിച്ചതായും വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് ഒരു പുതിയ പോര്‍ട്ടല്‍ – ജൃശരല.റലറ.മല പ്രഖ്യാപിച്ചതായും അറിയിച്ചു. ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ച് നിലവിലുള്ള ബില്ലുകളെ മുമ്പത്തെവയുമായി താരതമ്യപ്പെടുത്തി വിലവര്‍ദ്ധനവുമായി ബന്ധപ്പെട്ട പരാതികളുടെ കൃത്യത സിസിസിപി ടീം പരിശോധിക്കുന്നുവെന്ന് അല്‍ സാബി പറഞ്ഞു. വ്യാപാരിയുടെ വില പട്ടികയുടെയും മറ്റ് രീതികളുടെയും ഫീല്‍ഡ്, ഇലക്ട്രോണിക് പരിശോധന എന്നിവയും ടീം അവലംബിച്ചേക്കാം. എല്ലാ പ്രായത്തിലെയും സെഗ്മെന്റുകളിലെയും ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ പരിരക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന വ്യത്യസ്ത ചാനലുകള്‍ നല്‍കാന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട 71 ശതമാനം പരാതികളും പോര്‍ട്ടല്‍ വഴി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ് ലഭിച്ചു. അതേസമയം 29 ശതമാനം പേര്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ മുഖേന പരാതി നല്‍കിയതായും അല്‍ സാബി കൂട്ടിച്ചേര്‍ത്തു. വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട പരാതികള്‍ ആപ്പിള്‍, ഗൂഗിള്‍, ഹുവാവേ സ്റ്റോറുകള്‍, പ്രൈസ്.ഡെഡ് വെബ്സൈറ്റ് എന്നിവയില്‍ ലഭ്യമായ ദുബൈ കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600 54 5555 എന്ന നമ്പറില്‍ വിളിച്ചോ ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കാം.