യുഎഇയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് നേരത്തെയുള്ള വാര്‍ഷിക അവധിക്ക് അനുമതി

    604

    ദുബൈ: പ്രവാസ് തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക അവധി ഇപ്പോള്‍ എടുക്കാന്‍ യുഎഇയില്‍ അനുമതി. കൊറോണ വൈറസ് പടരാതിരിക്കാന്‍ രാജ്യവ്യാപകമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്ന കാലയളവില്‍ സ്വകാര്യ മേഖലകളിലെ പ്രവാസി തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ലീവുകള്‍ എടുത്ത് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം ”നേരത്തെയുള്ള അവധി” എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്. അവരുടെ വാര്‍ഷിക അവധി നേരത്തെ എടുത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് വേണ്ടിയാണിതെന്ന് വ്യക്തമാക്കുന്നു. നിലവിലുള്ള മുന്‍കരുതല്‍ നടപടികളില്‍ അവര്‍ക്ക് സ്വന്തം നാട്ടില്‍ ചെലവഴിക്കാന്‍ കഴിയും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി), വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ചും ഏകോപിപ്പിച്ചും ഈ സംരംഭം നടപ്പാക്കുന്നത്.