ഗ്രോസറികള്‍ക്കും സൂപര്‍ മാര്‍ക്കറ്റുകള്‍ക്കും സൗജന്യ ഇകോമേഴ്‌സ്

ദുബൈ: കോവിഡ്19 വ്യാപനത്താല്‍ ഉപഭോക്താക്കളില്‍ എത്തിച്ചേരാന്‍ സാധിക്കാതെ വിഷമിക്കുന്ന യുഎഇയിലെ മുഴുവന്‍ ഗ്രോസറി, സൂപര്‍ മാര്‍ക്കറ്റ്, ചെറുകിട ബിസിനസുകാര്‍ക്കുമായി ഐടി വിദഗ്ധരായ അല്‍വഫ ഗ്രൂപ് സൗജന്യമായി ഇകൊമേഴ്‌സ് സൗകര്യം തയ്യാറാക്കി നല്‍കുന്നു.
ഐടി മേഖലയില്‍ 18 വര്‍ഷത്തെ സേവന പാരമ്പര്യമുള്ളതും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ അല്‍വഫ ഗ്രൂപ്, ലാീശേീി.െമല എന്ന പ്‌ളാറ്റ്‌ഫോമിലൂടെയാണ് തീര്‍ത്തും സൗജന്യമായി ഈയവസരം ഒരുക്കുന്നത്.
കൊറോണക്കാലത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ താല്‍പര്യമുള്ള മുഴുവന്‍ ബിസിനസുകാര്‍ക്കും www.emotions.ae എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0551165388, 050 3078188.