താഴ്‌വരയില്‍ കുടുങ്ങിയ ഇമാറാത്തിയെ റാക്കില്‍ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി

ദുബൈ: റാസല്‍ഖൈമ വാദി നഖ്ബ് താഴ്വരയില്‍ അസുഖം ബാധിച്ച ഇമാറാത്തിയെ വിമാനത്തില്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് വാദി നഖബില്‍ 60 വയസുകാരന്‍ രോഗബാധിതനാണെന്ന് പൊലീസിന് കോള്‍ ലഭിച്ചു. കടുത്ത രക്താതിമര്‍ദ്ദവും ക്ഷീണവും അനുഭവിച്ചയാളാണ് ഇയാളെന്ന് ആര്‍എകെ പോലീസിലെ എയര്‍ വിംഗ് വിഭാഗം മേധാവി കേണല്‍ സയീദ് റാഷിദ് അല്‍ യമഹി പറഞ്ഞു.
രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് ഒരു ഹെലികോപ്റ്റര്‍ സൈറ്റിലേക്ക് അയച്ചു-കേണല്‍ അല്‍ യമഹി പറഞ്ഞു. അദ്ദേഹത്തെ അവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാറ്റി. എല്ലാ സന്ദര്‍ശകരോടും വിനോദസഞ്ചാരികളോടും താമസക്കാരോടും പര്‍വതപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും കേണല്‍ അല്‍ യമഹി അഭ്യര്‍ത്ഥിച്ചു. അത്തരം അടിയന്തിര സാഹചര്യങ്ങളില്‍ സഹായം നല്‍കാന്‍ ആര്‍എകെ പോലീസിലെ എയര്‍ വിംഗ് വകുപ്പ് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാസല്‍ഖൈമ പൊലീസിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുവൈമി, റാസല്‍ഖൈമ പൊലീസിന്റെ ജനറല്‍ കമാന്‍ഡിലെ ടാസ്‌ക് ഫോഴ്‌സിന്റെ എയര്‍ വിംഗ് ഡിവിഷന്‍ ടീം നടത്തിയ മഹത്തായ ശ്രമങ്ങളെ അഭിനന്ദിച്ചു.