ദുബൈ: ഈ മാസം 6 തിങ്കളാഴ്ചയോടെ എമിറേറ്റ്‌സ് എയര്‍ലൈന്‍ ചില യാത്രാ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍മക്തൂം അറിയിച്ചു. ചില പാസഞ്ചര്‍ വിമാനങ്ങളുടെ സര്‍വീസിന് യുഎഇ അധികൃതരുടെ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും നിരവധി ട്വീറ്റുകളിലായി അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് മഹാമാരി മൂലം ദുബൈയിലെ എയര്‍പോര്‍ട്ടുകളില്‍ വാണിജ്യ സര്‍വീസുകള്‍ ഇപ്പോള്‍ നടക്കുന്നില്ല. എന്നാല്‍, യുഎഇയില്‍ നിന്നും പുറത്തേക്കുള്ള ഏതാനും ചില യാത്രാ വിമാനങ്ങളുടെ സര്‍വീസിനാണ് ഇപ്പോള്‍ പ്രത്യേക അനുമതിയായിരിക്കുന്നതെന്നാണ് ശൈഖ് അഹ്മദ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്.
യാത്രാ നിയന്ത്രണങ്ങള്‍ പാലിച്ച് ക്രമേണ സര്‍വീസുകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. വിമാന സര്‍വീസുകളുടെ പുനരാരംഭം പൊതുവെയുള്ള മറ്റു വിമാന സര്‍വീസുകളുടെ തിരിച്ചു വരവിനും സഹായിക്കുമെന്നാണ് കരുതുന്നത്.