എമിറേറ്റ്‌സ് കൂടുതല്‍ സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുന്നു

59

ദുബൈ: എമിറേറ്റ്‌സ് ചില സ്ഥലങ്ങളിലേക്ക് ഫ്‌ളൈറ്റ് സര്‍വീസ് നടത്തുന്നുണ്ടെന്ന് ശനിയാഴ്ച അറിയിച്ചു. അധിക വിമാന വിവരങ്ങളും യാത്രകളും അറിയാന്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. ടെര്‍മിനല്‍ 3 ല്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും. യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2020 മാര്‍ച്ച് 25 മുതല്‍ എമിറേറ്റ്‌സ് എല്ലാ യാത്രാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് നേരത്തെ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സാധ്യമായത്ര വേഗത്തില്‍ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 6 ന് എയര്‍ലൈന്‍സിന് ചില റൂട്ടുകളില്‍ പറക്കാന്‍ പ്രത്യേക അനുമതി ലഭിച്ചു. ദുബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രോ, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, ബ്രസ്സല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാനായിരുന്നു ഇത്. ലണ്ടന്‍ ഹീത്രോയിലേക്ക് ആഴ്ചയില്‍ 4 വിമാനങ്ങളും മറ്റ് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 3 വിമാനങ്ങളുമാണ് പദ്ധതിയില്‍. യുഎഇ കാരിയര്‍ അതിന്റെ വെബ്സൈറ്റില്‍ പറയുന്നു-എമിറേറ്റ്‌സ് ഡോട്ട് കോമില്‍ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ദയവായി ബുക്കിംഗ് ഫ്‌ലോയില്‍ തീയതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ വണ്‍-വേ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തീയതി തിരഞ്ഞെടുക്കുക.