ദുബൈ: യുഎഇയുടെ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഇത്തിസലാത്ത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രാദേശികമായും വീട്ടിലേയ്ക്കും പ്രിയപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സഹായിക്കുന്നതിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ട് മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് വോയ്സ്, വീഡിയോ സൗകര്യം പ്രഖ്യാപിച്ചു. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ആദ്യം ഇന്റര്‍നെറ്റ് കോളിംഗ് പ്ലാനില്‍ നിന്നും അണ്‍സബ്സ്ക്രൈബു ചെയ്യുകയും പുതിയ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് പുതുതായി സബ്സ്ക്രൈബു ചെയ്യുകയും ചെയ്യണം. സൗജന്യ വീഡിയോ, ഓഡിയോ കോള്‍ ഓഫറിന്റെ വിശദാംശങ്ങള്‍ നല്കി ഇത്തിസലാത്ത് അതിന്റെ സബ്സ്ക്രൈബര്‍മാര്‍ക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്, ഏപ്രില്‍, മെയ് മാസങ്ങളില്‍ സൗജന്യമായി പ്രതിമാസ ഇന്റര്‍നെറ്റ് കോളിംഗ് പ്ലാന്‍ സേവനത്തിലേക്ക് സബ്സ്ക്രൈബുചെയ്യണം. പിന്തുണയ്ക്കുന്ന അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വോയ്സ്, വീഡിയോ കോളുകള്‍ ആസ്വദിക്കുക. സബ്സ്ക്രൈബുചെയ്യാന്‍- ഐസിപി-എന്ന്് 1012 ലേക്ക് എസ്എംഎസ് അ്യക്കുക. ഇറ്റിസലാത്തിന്റെ ഇന്റര്‍നെറ്റ് കോളിംഗ് പ്ലാന്‍ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ചാല്‍ പ്രതിമാസം 50 ദിര്‍ഹവും ഒന്നിലധികം ഉപകരണങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ വൈ-ഫൈ സേവനത്തില്‍ ഉപയോഗിച്ചാല്‍ പ്രതിമാസം 100 ദിര്‍ഹവും വിലവരും. ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ട് മാസത്തേക്ക് ഇത്തിസലാത്ത് പ്രതിമാസ നിരക്ക് ഈടാക്കില്ല. ഇത്തിസലാത്തിന്റെ ഇന്റര്‍നെറ്റ് കോളിംഗ് സേവനത്തിലേക്കുള്ള സബ്സ്ക്രൈബര്‍മാര്‍ക്ക് വിഒഎപി ആപ്ലിക്കേഷനുകളായ C’Me, BOTIM, HiU ഉപയോഗിച്ച് കോളുകള്‍ ചെയ്യാന്‍ അനുമതിയുണ്ട്.