ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാരിലെ തെരഞ്ഞെടുത്ത കാറ്റഗറികളില്‍ പെയ്ഡ് ലീവ് അനുവദിക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. ഇതനുസരിച്ച്, വിവാഹിതരായ ഫെഡറല്‍ ഗവ.ജീവനക്കാരുടെ 16 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പരിപാലിക്കുന്നതിന് മുഴുവന്‍ പെയ്ഡ് ലീവും നല്‍കണം. എന്നാല്‍, ദൃഢനിശ്ചയക്കാര്‍, സ്വയം ഐസൊലേഷനിലോ ക്വാറന്റീനിലോ ഉള്ള, കുടുംബാംഗങ്ങളുമായി ബന്ധപ്പെടാത്ത ദമ്പതികളിലൊരാള്‍ എന്നിവരുടെ കാര്യത്തില്‍ ഇത് ബാധകമായിരിക്കില്ല. ഇവരുടെ കാര്യം ആൃേരാഗ്യ മന്ത്രാലയം തീരുമാനിക്കും. ജീവനക്കാരുടെ ജീവിത പങ്കാളി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ (ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റു മെഡിക്കല്‍ ജോലികള്‍ ചെയ്യുന്നവര്‍, കോവിഡ് 19 ബാധിതരെ ചികില്സിക്കുന്നവര്, ക്വാറന്റീന് സെന്ററുകളിലെ ജീവനക്കാര്‍) അവര്‍ക്കും ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും.