സന്ദര്‍ശക വിസക്കാര്‍ക്ക് അബീര്‍ അല്‍നൂര്‍ ക്‌ളിനിക്കില്‍ സൗജന്യ ചികിത്സ

46

ദുബൈ: സാധാരണ അസുഖങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് സൗജന്യ ചികില്‍സാ സൗകര്യങ്ങളൊരുക്കി അബീര്‍ അല്‍നൂര്‍ പോളി ക്‌ളിനിക്. തങ്ങളുടെ ദുബൈ(മുഹയ്‌സ്‌ന, ഖിസൈസ്, റാഷിദിയ, ബര്‍ഷ)യിലെയും ഷാര്‍ജ(അബൂഷഗാറ)യിലെയും വിവിധ മെഡിക്കല്‍ സെന്ററുകളില്‍ സൗജന്യ സേവനങ്ങള്‍ തേടാമെന്ന് ഗ്രൂപ് എംഡി നിയാസ് കണ്ണേത്ത് അറിയിച്ചു. നിലവിലെ സന്ദര്‍ശക വിസ കയ്യില്‍ കരുതണം. സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞതായാലും സേവനം ലഭിക്കും. എന്നാല്‍, ഈ ക്‌ളിനിക്കുകളില്‍ അടിയന്തിര സേവനങ്ങളോ കൊറോണ ചികിസയോ ലഭ്യമല്ല. സന്ദര്‍ശക വിസക്കാര്‍ സൗജന്യ ചികിത്സക്ക് ബന്ധപ്പെടുക: 04 2862410 (റാഷിദിയ), 04 2612248 (ഖിസൈസ്), 04 2343017 (ദേര), 04 2218122 (ബര്‍ഷ), 04 2729966 (മുഹയ്‌സ്‌ന), 06 5558441(ഷാര്‍ജ).