അബുദാബി: ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ആശുപത്രിയിലേക്കും തിരിച്ചു വീട്ടിലേക്കും പോകുന്നതിനായി സൗജന്യ ബസ് സര്‍വീസ് അനുവദിക്കുമെന്ന് അബുദാബി സംയോജിത ഗാതഗത വിഭാഗം അറിയിച്ചു.
ആശുപത്രികളുടെ ആവശ്യം അടിസ്ഥാനമാക്കിയായിരിക്കും ബസുകള്‍ അനുവദിക്കുക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വൈകുന്നേരം ആറു മുതല്‍ രാവിലെ എട്ടു വരെയാണ് ബസുകളുടെ സൗജന്യ സേവനം അനുവദിക്കുക. ഇതിലൂടെ ശുചീകരണ സമയമായ രാത്രി കാലങ്ങളിലെ സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.