ദുബൈ: കൊറോണ വൈറസിനെതിരെ എമിറേറ്റ് പോരാട്ടം തുടരുന്നതിനാല്‍ ഹോം ബ്യൂട്ടി സേവനങ്ങള്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ദുബായിലെ അധികൃതര്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. പൊതു സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സലൂണുകള്‍ അടച്ചിടാന്‍ ദുബൈ മുനിസിപ്പാലിറ്റി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോകഡൗണ്‍ കാലയളവ് നീട്ടിയിരുന്നു. മൂന്ന് ദിവസത്തിലൊരിക്കല്‍ താമസക്കാര്‍ക്ക് പുറത്ത് പോകാവുന്ന അനുമതികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുബൈ മുനിസിപ്പാലിറ്റി എല്ലാ പൗരന്മാരോടും താമസക്കാരോടും ബ്യൂട്ടി ഹോം സേവനങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശിച്ചു. പുരുഷന്മാരുടെ സലൂണുകളും വനിതാ സൗന്ദര്യ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടയ്ക്കുന്നത് സമൂഹത്തിന്റെ സുരക്ഷയ്ക്കാണ്. കോവിഡ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ഹാളുകള്‍ മൂവായിരത്തിലധികം കിടക്കകള്‍ക്കുള്ള ഇടമാക്കി മാറ്റിയിട്ടുണ്ട്. രാജ്യവ്യാപകമായി പുതിയ കേസുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനാല്‍ അടുത്ത മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ രാജ്യം സാധാരണ നിലയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു.