ബോധവത്കരണവുമായി അബുദാബിയില്‍ കുതിര പൊലീസ്

അബുദാബി: അബുദാബി പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി പട്രോളിംഗ് വിഭാഗത്തിലെ കുതിര പൊലീസ് ബോധവത്കരണ പരിപാടി നടത്തി. അബുദാബിയിലെയും അല്‍ ഐനിലെയും താമസ പ്രദേശങ്ങളില്‍ മാസ്‌കുകളും കയ്യുറകളും വിതരണവും നടത്തുന്നുണ്ട്. കോവിഡ് 19 അണുബാധ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. അബുദാബി പോലീസിന്റെ ‘സ്റ്റേ അറ്റ് ഹോം’ കാമ്പയിന്‍ ഭാഗമായാണ് ബോധവത്കരണം നടത്തുന്നത്.