ഐസിഎഐ ദുബൈ ചാപ്റ്ററിന് ബെസ്റ്റ് ഓവര്‍സീസ് ചാപ്റ്റര്‍ അവാര്‍ഡ്

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്ര ധന സഹ മന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരില്‍ നിന്നും ഐസിഎഐ ദുബൈ ചാപ്റ്റര്‍ ചെയര്‍മാന്‍ അനീഷ് മേത്ത, ഇമ്മീഡിയറ്റ് പാസ്റ്റ് ചെയര്‍മാന്‍ മഹ്മൂദ് ബംഗാര എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചപ്പോള്‍

ദുബൈ: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദുബൈ ചാപ്റ്റര്‍ എന്‍പിഐഒ ‘2019ലെ ബെസ്റ്റ് ഓവര്‍സീസ് ചാപ്റ്റര്‍ അവാര്‍ഡ്’ കരസ്ഥമാക്കി. പ്രൊഫഷണല്‍ ഡെവലപ്‌മെന്റ്, ആധുനിക ഡിജിറ്റല്‍ ലോകത്ത് വിജ്ഞാന-അവബോധ വ്യാപനം, അംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും നല്‍കി വരുന്ന സേവനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. ഇത് തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ദുബൈ ചാപ്റ്റര്‍ അതുല്യമായ ഈ നേട്ടം സ്വന്തമാക്കുന്നത്.
ഐസിഎഐ ന്യൂഡെല്‍ഹിയില്‍ അടുത്തിടെ ഒരുക്കിയ 70-ാം വാര്‍ഷിക ചടങ്ങില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്ര ധന സഹ മന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരില്‍ നിന്നും ഐസിഎഐ ദുബൈ ചാപ്റ്റര്‍ ചെയര്‍മാന്‍ അനീഷ് മേത്ത, ഇമ്മീഡിയറ്റ് പാസ്റ്റ് ചെയര്‍മാന്‍ മഹ്മൂദ് ബംഗാര എന്നിവര്‍ ചേര്‍ന്ന് വൈസ് ചെയര്‍മാന്‍ സുന്ദര്‍ നൂറണി, സെക്രട്ടറി അനുരാഗ് ചതുര്‍വേദി എന്നിവരോടൊപ്പം അവാര്‍ഡ് സ്വീകരിച്ചു. ഐസിഎഐ പ്രസിഡന്റ് പ്രഫുല്ല ഛാജേദ്, വൈസ് പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത, എന്‍ഐആര്‍സി ചെയര്‍മാന്‍ ഹരീഷ് കുമാര്‍ ചൗധരി ജെയിന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു.