ഇന്ത്യക്കാരിയായ മൂന്ന് വയസ്സുകാരിക്കും മാതാപിതാക്കള്‍ക്കും കോവിഡ് സുഖപ്പെട്ടു

ദുബൈ: കൊറോണ വൈറസില്‍ നിന്ന് കരകയറുന്ന യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളില്‍ ഒരാളായി അജ്മാനിലെ മൂന്ന് വയസുകാരി. മാതാപിതാക്കളായ ശ്യാം, ഗീത എന്നിവരോടൊപ്പം നിവേദിയും പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നു.
മറ്റൊരു മകള്‍ അഞ്ചുവയസ്സുകാരം നവാമി നെഗറ്റീവ് ആയിരുന്നു ഫലം. മൂവരെയും അജ്മാനിലെ ആമിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ഒരു മെഡിക്കല്‍ ടീമിന്റെ സംരക്ഷണത്തില്‍ ചികിത്സ തുടര്‍ന്നു. സ്‌പെഷ്യലിസ്റ്റ് ശിശുരോഗവിദഗ്ദ്ധനും ചികിത്സിക്കുന്ന ഫിസിഷ്യനുമായ ഡോ. ജെന്നി ജോണ്‍ ചെറിയാതു പറഞ്ഞു-നിവേദിയ കോവിഡ്19 ന്റെ മിതമായ തീവ്രതയിലായിരുന്നു. അവള്‍ ഒരു ചെറിയ കുട്ടിയാണെങ്കിലും എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുന്നതിലും സ്റ്റാഫുകളുമായി അങ്ങേയറ്റം സഹകരിക്കുന്നതിലും അവള്‍ വളരെയധികം പക്വത കാണിച്ചു.
രോഗം മറികടക്കാന്‍ കുടുംബത്തിന് ക്ലിനിക്കല്‍ പരിചരണവും മാനസിക പിന്തുണയും ആശുപത്രി ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡോ. ജെന്നി കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും പനി, ചുമ, തലവേദന എന്നിവയുണ്ടെന്ന് ഇന്റേണല്‍ മെഡിസിന്‍ ആന്‍ഡ് ട്രീറ്റിംഗ് ഫിസിഷ്യന്‍ ഡോ. മുഹമ്മദ് ഖാലിദ് പറഞ്ഞു. നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും സങ്കീര്‍ണതകളില്ലാതെ വേഗത്തില്‍ സുഖപ്പെടാന്‍ സഹായിച്ചു. ഇപ്പോള്‍ മൂന്നുപേരും സുഖം പ്രാപിച്ചു. യുഎഇയിലെ കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ച ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് നിവേദിയയെന്ന് കണക്കാക്കുന്നു. നാല് വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടി, ഏഴ് വയസുള്ള സിറിയന്‍ പെണ്‍കുട്ടി, ഒന്‍പത് വയസുള്ള ഫിലിപ്പിനോ എന്നീ കേസുകളാണ് യുഎഇയില്‍ കുട്ടികളായി രേഖപ്പെടുത്തിയിരുന്നത്.