ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബൈയില്‍ മരിച്ച വ്യവസായ പ്രമുഖന്‍ വയനാട് അറക്കല്‍ ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നിന്ന് പുറത്തെടുക്കുന്നു

ദുബൈ: ഏപ്രില്‍ 23ന് ദുബൈയില്‍ ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ദുബൈയില്‍ നിന്നും മൃതദേഹം കൊണ്ടുപോയത്. ഭാര്യ സെലിന്‍, മക്കളായ അരുണ്‍, അഷ്്‌ലി എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാത്രിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും സ്വദേശമായ വയനാട് മാനന്തവാടിയിലേക്ക് കൊണ്ടുപോയി. മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്രീഡല്‍ ചര്‍ച്ചില്‍ വെള്ളിയാഴ്ച രാവിലെ ഖബറടക്കം നടത്തും. ദുബൈ ആസ്ഥാനമായുള്ള ഇന്നോവ റിഫൈനിംഗ് ആന്റ് ട്രേഡിംഗ് കമ്പനിയുടെ എം.ഡിയായിരുന്നു ജോയ് അറക്കല്‍. യുഎഇ ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ആദരിച്ച വ്യവസായി ആയിരുന്നു. വ്യാപാര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് രാവിലെ ദുബൈ ബിസിനസ് ബേയിലെ കെട്ടിടത്തിലെ പതിനാലാം നിലയില്‍ നിന്നും ചാടുകയായിരുന്നുവെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചിരുന്നു.