കല്യാണ്‍ ജൂവലേഴ്‌സ്: എല്ലാ ഷോറൂമുകളിലും ഉയര്‍ന്ന സുരക്ഷയും മുന്‍കരുതലും

23

ദുബൈ: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ‘അക്ഷയ തൃതീയ’ മുതല്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ യുഎഇയിലെ ഷോറൂമുകള്‍ തുറന്നു  പ്രവര്‍ത്തിക്കുന്നു. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയും പ്രിവന്‍ഷന്‍ ആന്‍ഡ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റിയുടെയും തീരുമാനത്തിനനുസൃതമായാണ്ത്. ഗവണ്‍മെന്റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളും പ്രവര്‍ത്തിക്കുക. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ശരീര താപനില പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്‌കുകളും ഗ്‌ളൗസുകളും ഉപയോഗിക്കുകയും കൗണ്ടര്‍ ടോപ്പുകള്‍, വാതിലുകള്‍ എന്നിവ അണുവിമുക്തമാക്കുകയും ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പും അണിഞ്ഞു നോക്കിയ ശേഷവും അണുവിമുക്തമാക്കുകയും ചെയ്യും.
കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരെ യുഎഇ നേതൃത്വം സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്‍ പറഞ്ഞു. ആയിരക്കണക്കിന് മുന്‍നിര പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ അധികൃതരുടെയും പൊതുജനങ്ങളുടെയും സമഗ്ര പരിശ്രമത്താലാണ് യുഎഇ വീണ്ടും ബിസിനസിനായി ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഹംദാന്‍, മുസഫ; ഷാര്‍ജയിലെ റോള, ദുബൈയിലെ ഖിസൈസ്, ലുലു ഖിസൈസ്, മീന ബസാര്‍, കറാമ, കറാമ സെന്റര്‍, ബര്‍ദുബൈ എന്നീ ഷോറൂമുകളാണ് തുറന്നു പ്രവര്‍ത്തിക്കുക. ഉച്ച 12 മുതല്‍ രാത്രി 9 വരെയാണ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുക.
മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമുകള്‍ ആവശ്യമായ അനുമതികള്‍ ലഭ്യമായ ശേഷം പ്രവര്‍ത്തനം തുടങ്ങും. ഫോണ്‍: 058 2698594.