ദുബൈ: വടകര ഓര്‍ക്കാട്ടേരിയിലെ പൗര പ്രമുഖനും സാമൂഹിക-മത-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായ മലയന്റവിട എ.കെ കാസിം ഹാജി (60) ദുബൈ സബ്ഖയില്‍ നിര്യാതനായി.
ഇന്നലെ രാവിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ദീര്‍ഘ കാലം ദുബൈയിലെ വ്യാപാരിയും ഓര്‍ക്കാട്ടേരിയിലെ പൗരപ്രമുഖനും മുസ്‌ലിം ലീഗ് നേതാവും ഓര്‍ക്കാട്ടേരി എം.എം യതീംഖാന ജന.സെക്രട്ടറിയുമായ എ.കെ ബീരാന്‍ ഹാജി സഹോദരനാണ്.
സബ്ഖയിലെ റെഡിമെയ്ഡ് വ്യാപാരിയായിരുന്ന കാസിം ഹാജി കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. വിപുലമായ സുഹൃദ്‌വൃന്ദം അദ്ദേഹത്തിനുണ്ടായിരുന്നു. സുഹൃത്തുക്കളിലും പരിചിത വൃത്തങ്ങളിലും കാസിം ഹാജിയുടെ വിയോഗം വേദന പടര്‍ത്തി. മയ്യിത്ത് ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മാന്തോടി സുബൈദയാണ് ഭാര്യ. മക്കള്‍: അഫ്താസ്, അഫ്ഷാദ്, അഫ്‌നാസ്, അഫ്‌നിദ. മരുമകള്‍: റിന്‍ഷ. മറ്റു സഹോദരങ്ങള്‍: അയ്യൂബ്, ഫാറൂഖ്, കരീം (മൂവരും ദുബൈ), സൈനബ, ആയിഷ.