കെഐസി റമദാന്‍ കാമ്പയിന്‍ 2020

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ‘റമദാന്‍ സഹനം, സംയമനം, സംസ്‌കരണം’ എന്ന പ്രമേയത്തില്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന റമദാന്‍ കാമ്പയിന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി സ്വാഗതം ആശംസിച്ചു. അതോടനുബന്ധിച്ച് ഫേസ്ബുക്ക് ലൈവ് വഴി നടത്തിയ റമദാന്‍ മുന്നൊരുക്ക പരിപാടി കെഐസി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി ആബിദ് ഫൈസി റമദാന്‍ പ്രോഗ്രാമുകളെ കുറിച്ച് വിവരിച്ചു. റമദാന്‍ കാമ്പയിനോടനുബന്ധിച്ച് ഡെയ്‌ലി മെസേജ്, ഓണ്‍ലൈന്‍ ക്വിസ്, ഓണ്‍ലൈന്‍ നസ്വീഹത്, ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, ഹദീസ് പഠന ക്‌ളാസ്, ഓണ്‍ലൈന്‍ റമദാന്‍ പ്രഭാഷണം, സ്പിരിച്ച്വല്‍ മോട്ടിവേഷന്‍ ക്‌ളാസ്,
സഹചാരി റിലീഫ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കുന്നതാണ്.