ആത്മധൈര്യം അനിവാര്യം: ആധിയകറ്റാന്‍ കെഎംസിസിയും ബിഗ്14 ഗ്രൂപ്പും

116

ദുബൈ: കോവിഡ് 19 ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഐസൊലേഷന്‍, ക്വാറന്റീനുകളിലായവര്‍ക്കും ആത്മധൈര്യം നല്‍കി ആധിയകറ്റാനും മാനസിക സംഘഷങ്ങളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മോചിപ്പിച്ചെടുക്കാനുമായി ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയും ബിഗ് 14ഉം സംയുക്തമായി മെഡിക്കല്‍ കെയര്‍ സേവനം ഒരുക്കുന്നു. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെ കൗണ്‍സലിംഗും മാര്‍ഗനിര്‍ദേശങ്ങളും 24 മണിക്കൂറും ലഭ്യമാക്കിയുള്ള ഹെല്‍പ് ഡെസ്‌കാണ് ഒരുക്കുന്നത്. കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കെഎംസിസിയുടെ ഈ ഹെല്‍പ് ലൈനിന് വലിയ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമെന്ന് ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ബിഗ്14 ഗ്രൂപ് ഡയറക്ടര്‍ നാസര്‍ കോളിയടുക്കം, മിഡില്‍ ഈസ്റ്റ് ഓപറേഷന്‍ ഹെഡ് അബ്ദുല്ല ഗുരുക്കള്‍, ഓപറേഷന്‍ ഹെഡ് അബ്ദുല്‍ ബാസിത്, മാനേജര്‍ ഷരീഫ് സലാല എന്നിവര്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട വാട്‌സാപ്പ് നമ്പറുകള്‍: സലാം കന്യപ്പാടി: 050 6743258, ടി.ആര്‍ ഹനീഫ: 055 279 7644, നാസര്‍ കോളിയടുക്കം: 056 422 6374, അബ്ദുല്ല ഗുരുക്കള്‍: 052832 5335.