വിമാന യാത്ര സംവിധാനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നു കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റി

21

മനാമ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിർത്തലാക്കിയ വിമാന യാത്ര സംവിധാനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നു കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നറിയിച്ചുകൊണ്ട് പ്രധാന മന്ത്രിക്കും കേരള മുഖ്യമന്ത്രികും ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾ പതിനായിരം മാസ് പെറ്റിഷൻ മെയിൽ ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

യാത്രാസൗകര്യമില്ലാത്തത് മൂലം, രോഗികളും അല്ലാത്തവരുമായ ആയിരക്കണക്കിന് പ്രവാസികൾ കഷ്ടപ്പെടുകയാണ്. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ അതീവഗൗരവത്തോടെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരിഗണിക്കേണ്ടതുണ്ട്. നയതന്ത്ര തലത്തിൽ ഇടപെട്ടു പരിഹാരം കാണേണ്ട വിഷയങ്ങൾ കേരളം അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര സർക്കാരിനെ അറിയിക്കണം. ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലം പരിഗണിച്ച് നിയമങ്ങളിലും നിബന്ധനകളിലും ഇളവുകൾ വരുത്തണമെന്നുകൂടി കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടണം.

ജോലി പോലുമില്ലാതെ ഭക്ഷണത്തിനു പോലും പ്രയാസപ്പെട്ട് റൂമിൽ കഴിയുന്ന പ്രവാസികൾക്ക് യാത്രാ സൗകര്യമില്ലാത്തതു മൂലം നാട്ടിൽ എത്തിപെടാൻ പോലും സാഹചര്യം ഇല്ലാതായിത്തീർന്നിരിക്കുന്നു. മരണം സംഭവിച്ചാൽ നാട്ടിലെത്തിക്കാൻപോലും കഴിയാതെ പ്രയാസപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രദ്ധ അടിയന്തിരാമായി ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും. വിമാനസർവീസുകൾ പുനഃസ്ഥാപിച്ചു, പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കണമെന്നും കോഴിക്കോട് ജില്ലാ ഭാരവാഹികളായ
ഫൈസൽ കോട്ടപ്പള്ളി, പി കെ ഇസ്ഹാഖ്, പി വി മൻസൂർ
ഷരീഫ് വില്യാപ്പളളി, അസീസ് പേരാമ്പ്ര ഹസ്സൻകോയ പൂനത്, അഷ്‌കർ വടകര ജെ പി കെ തിക്കോടി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.