മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത്സിറ്റി: വ്യാഴാഴ്ച 151 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ ആകെ രോഗികളുടെ എണ്ണം 2,399 ആയി. കഴിഞ്ഞ ദിവസം 41 വയസുള്ള കുവൈത്ത് സ്വദേശിയുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 14 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് അറിയിച്ചു.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരില്‍ 151ല്‍ 61 പേര് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുടെ എണ്ണം ആകെ 1,308 ആയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലുള്ള 55 രോഗികള്‍ ഉള്‍പ്പെടെ 1,887 പേര് ചികില്‍സയിലാണ്. ഇതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. കുവൈത്തില്‍ 55 പേര് കൂടി കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് നേരെത്തെ അറിയിച്ചിരുന്നു. ഇതോടെ, കൊറോണ വൈറസ് ബാധയില്‍ നിന്ന് സുഖം പ്രാപിച്ചവര്‍ 498 ആയി ഉയര്‍ന്നിട്ടുണ്ട്.
ഫോട്ടോ:
————-