കുവൈത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് മരണം

9

കുവൈത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് മരണം ഇരുപത്തിനാല് മണിക്കൂറിനിടയിൽ 61 ഇന്ത്യക്കാർ ഉൾപ്പെടെ 213 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3288 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല് സനദ് വാര്ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ രണ്ട് മരണം ഉൾപ്പടെ ഇതുവരെ 22 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇന്ന് മരിച്ചവർ 54 വയസ്സുള്ള ഒരു ഇന്ത്യൻ പൗരനും, 53 വയസ്സുള്ള കുവൈത്തി സ്വദേശിയുമാണ്