കുവൈത്തില്‍ 183 പുതിയ കേസുകള്‍; ഒരു മരണം കൂടി, ആകെ 3,075 രോഗികള്‍

15

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി കുവൈത്തില്‍ മരിച്ചു. 57 വയസുള്ള ഇറാന്‍ പൗരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍സനദ് അറിയിച്ചു. ഇതോടെ, കൊറോണ വൈറസ് ബാധിച്ച് കുവൈത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. രാജ്യത്ത് 183 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 3,075 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 30 പേരുള്‍പ്പെടെ 61 പേര്‍ അത്യാഹിത വിഭാഗത്തിലുണ്ട്. ആകെ ചികിത്സയിലുള്ള രോഗികള്‍ 2249 ആണ്. ഞായറാഴ്ച 150 പേര്‍ കൂടി കുവൈത്തില്‍ രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ, മൊത്തം രോഗ ബാധിതരായ 3,075 പേരില്‍ 806 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഫോട്ടോ:
———–