പൊതുമാപ്പ് : കുവൈറ്റിൽ ഇന്ത്യക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറത്ത് വിട്ട് എംബസി

കുവൈത്ത്‌ സിറ്റി :  രാജ്യത്ത് അനധികൃത താമസക്കാർക്ക്‌ ഏർപ്പെടുത്തിയ പൊതുമാപ്പിന് അർഹരായ ഇന്ത്യക്കാരുടെ റെജിസ്ട്രേഷൻ നാളെ ആരംഭിക്കുന്നതിനാൽ നിർണായക മാർഗ നിർദേശങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ എംബസി. പൊതുമാപ്പ്‌ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പുരുഷന്മാർ ഫർവാനിയ പ്രൈമറി ഗേൾസ്‌ സ്കൂൾ, ബ്ലോക്ക് 1, സ്ട്രീറ്റ് 762. ജലീബ് അൽ-ഷുയ്ഖ്, നയീം ബിൻ മസൂദ് ബോയ്സ്‌ സ്കൂൾ ബ്ലോക്ക് 4, സ്ട്രീറ്റ് 250

സ്ത്രീകൾ :
1. ഫർവാനിയ അൽ-മുത്തന്ന പ്രൈമറി ബോയ്സ്‌ സ്കൂൾ ബ്ലോക്ക് 1, സ്ട്രീറ്റ് 122
2. ജലീബ് അൽ-ഷുയ്ഖ്, റുഫൈദ അൽ-അസ്ലാമിയ ഗേൾസ്‌ പ്രൈമറി സ്കൂൾ ബ്ലോക്ക് 4, സ്ട്രീറ്റ് 200.
എന്നിവിടങ്ങളിൽ ആണ് എത്തിചേരേണ്ടത്‌

ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ളവർ മുകളിൽ പറഞ്ഞ കേന്ദ്രങ്ങളിൽ വ്യക്തിഗത വിവരങ്ങൾ / ബാഗേജുകൾ (സാധനങ്ങൾ) എന്നിവയുമായി ബന്ധപ്പെടാം, ഒപ്പം പുറപ്പെടുന്ന തീയതി വരെ നിയുക്ത ഷെൽട്ടറുകളിൽ താമസിക്കാൻ തയ്യാറാവണം.
പാസ്‌പോർട്ട്, സിവിൽ ഐഡി, എമർജൻസി സർട്ടിഫിക്കറ്റ് മുതലായ രേഖകൾ കൈവശമില്ലാത്തവർക്ക് (പുരുഷന്മാരും സ്ത്രീകളും) ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 76 ൽ സ്ഥിതിചെയ്യുന്ന ഗേൾസ്‌ സ്കൂളിലാണു സമീപിക്കേണ്ടത്‌.
ബയോമെട്രിക് തിരിച്ചറിയലിനായി ഇവരെ വിധേയരാക്കും. ഈ വിഭാഗത്തിൽ പെടുന്നവർ സ്വകാര്യ വസ്‌തുക്കൾ‌ , ലഗേജുകൾ എന്നിവ കൊണ്ടുപോകേണ്ട ആവശ്യമില്ല. കാരണം അവരെ ഈ ഘട്ടത്തിൽ‌ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റില്ല.
ഔട്‌ പാസിനു അപേക്ഷിച്ചിട്ടുള്ളവർ എംബസിയെ ബന്ധപ്പെടേണ്ടതില്ല ഔട്‌ പാസിന്റെ പ്രോസസ്സിംഗ്‌ പൂർത്തിയായാൽ അപേക്ഷകരെ ബന്ധപ്പെടുകയും അതിനനുസരിച്ച്‌ നിർദ്ദേശങ്ങൾ പിന്തുടരുകയും ചെയ്താൽ മതിയാകും