ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി.

കുവൈത്ത്‌ സിറ്റി : രാജ്യത്ത് കൊറോണ വ്യാപനം നിയന്ത്രണ വിധേയമല്ലാതെ തുടരുന്ന സാഹചര്യത്തിൽ കുവൈത്തിന് നിർണ്ണായക പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി. ദിവസങ്ങൾക്ക് മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബയും കോവിഡ് പ്രതിരോധത്തിനായി പരസ്പര സഹകരണത്തിനായി ധാരണയിൽ എത്തിയിരുന്നു . ഇതിന്റെ ഭാഗമായാണ് ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന 15 അംഗ സംഘം ഇന്നെത്തിയത്. ഇന്ത്യയുടെ റാപ്പിഡ് റെസ്പോൺസ് ടീം എന്ന പേരിൽ അറിയപ്പെയ്യുന്ന വൈദ്യ സംഘത്തെ പ്രത്യേക വ്യോമ സേനാ വിമാനത്തിലാണു കുവൈത്തിലേക്ക്‌ എത്തിച്ചത്‌..