‘നിങ്ങള്‍ നിരീക്ഷണത്തിലാണോ? മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നുണ്ടോ?’

കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് കൗണ്‍സലിംഗ് & ഗൈഡന്‍സ്

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ സമൂഹത്തിലെ വര്‍ധിച്ചു വരുന്ന കോവിഡ് 19 വ്യാപനം പ്രവാസികളില്‍ ഉണ്ടാക്കിയ ആശങ്കകളും നിസ്സഹായതയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രവാസി സമൂഹത്തിന് കൈത്താങ്ങായി മാറിയ കുവൈത്ത് കെഎംസിസി. മെഡിക്കല്‍ വിംഗ് എന്ന പ്രത്യേക ആരോഗ്യ സേവന സംഘം ഹോം ക്വാറന്റീനിലും ഐസൊലേഷനിലും കഴിയുന്നവര്‍ക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ കൗണ്‍സലിംഗ് & ഗൈഡന്‍സ് ടീമിന് രൂപം നല്‍കി. ജന.കണ്‍വീനര്‍ ഡോ. അബ്ദുല്‍ ഹമീദ് പൂളക്കലിന്റെ നേതൃത്വത്തില്‍ കോവിഡ് 19 മാനസിക അസ്വസ്ഥതകള്‍, വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരുടെ ഭീതികള്‍, ഹോംസ്റ്റേയിലെ മാനസിക സമ്മര്‍ദങ്ങള്‍ എന്നിവയില്‍ പ്രത്യേക കൗണ്‍സലിംഗ് & ഗൈഡന്‍സ് വിഭാഗവും ലഭ്യമാക്കിയിട്ടുണ്ട്. അബ്ദുല്‍ സത്താര്‍ മോങ്ങം, അനസ് തയ്യില്‍, അഷ്‌റഫ് ചെറുവാടി, മുഹമ്മദ് കമാല്‍ മഞ്ചേരി, ഇയാസ് കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായാണ് പ്രവര്‍ത്തനങ്ങള്‍. കോവിഡ് 19 നല്‍കിയ സേവന സാധ്യതകള്‍ നന്മകള്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാക്കി കെഎംസിസി സംസ്ഥാന അധ്യക്ഷന്‍, ഷറഫുദ്ദീന്‍ കണ്ണേത്ത്, ജന.സെക്രട്ടറി അബ്ദുല്‍ റസാഖ് പേരാമ്പ്ര, മെഡിക്കല്‍ വിംഗ് ചെയര്‍മാനും വൈസ് പ്രസിഡന്റുമായ ഷഹീദ് പാട്ടില്ലത്ത് എന്നിവരുടെ ഉറച്ച പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നത്. കോവിഡ് 19മായി ബന്ധപ്പെട്ട് കുവൈത്ത് സര്‍ക്കാറിന്റെ ബോധവത്കരണ പരിപാടികളും സന്ദേശങ്ങളും ഫലപ്രദമായി പ്രവാസി സമൂഹത്തില്‍ എത്തിക്കാന്‍ പിന്തുണയുമായി കെഎംസിസി മെഡിക്കല്‍ വിംഗ് മുന്‍പന്തിയിലുണ്ട്. ബന്ധപ്പെടുക: 96652669, 98884532, 55081707, 60091967, 90084358, 60480965.