കുവൈത്തിൽ  വിവിധ സ്ഥലങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ ജലീബ് അൽ ശുവൈഖ് മഹ്ബൂല എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി.ഇന്ന് മുതൽ രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് ആഭ്യന്തരമന്ത്രി . അനസ് അൽ സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്.കൂടാതെ കുവൈത്തിൽ സർക്കാർ അവധി ഏപ്രിൽ 26 വരെ നീട്ടുകയും മറ്റിടങ്ങളിലെ നിലവിലെ കർഫ്യൂസമയം വൈകീട്ട്‌ 5 മണി മുതൽ കാലത്ത്‌ 6 മണി വരെയായി ദീർഗ്ഘിപ്പിക്കുകയും ചെയ്തു. അൽപ നേരം മുമ്പ്‌ സമാപിച്ച മന്ത്രി സഭാ യോഗത്തിലാണു തീരുമാനം പ്രഖ്യാപിച്ചത്‌.കൊറോണ വൈറസ്‌ പശ്ചാത്തലത്തിൽ നിലവിൽ ഏപ്രിൽ 12 വരെയായിരുന്നു അവധി ഉണ്ടായിരുന്നത്