
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് പ്രവാസി സമൂഹത്തിനിടയില്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നു. ഉറ്റവരെയും ഉടയവരെയും വിട്ടു പിരിഞ്ഞ് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി കുവൈത്ത് മണലാരണ്യത്തില്‍ വന്നു ചേരുന്ന പ്രവാസികള്‍ ഇടക്കൊന്നു തളര്‍ന്നാല്‍, ഒന്ന് തെന്നിയാല്‍ പതറുമെന്നത് സ്വാഭാവികം. ആ തളര്‍ച്ചയില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അനേകം പേരുടെ കഥ പറയുകയാനുണ്ട് ചെയര്‍മാന്‍ ശഹീദ് പാട്ടില്ലത്തിന്റെയും ജന.കണ്‍വീനര്‍ ഡോ. അബ്ദുല്‍ ഹമീദിന്റെയും നേതൃത്വത്തിലുള്ള കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗിന്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎംസിസിയുടെ കീഴില്‍ മെഡിക്കല്‍ വിംഗ് ടീമുണ്ടാക്കണമെന്ന ആശയവുമായി മുന്നോട്ട് വന്നു, അതിന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയ പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ ദീര്‍ഘ വീക്ഷണമാണ് ഈ വിംഗ് ചെയ്തു കൊണ്ടിരിക്കുന്നത്. കൊറോണ വ്യാപനം അതിര്‍വരമ്പുകള്‍ ലംഘിച്ച നിലവിലെ സാഹചര്യത്തിലും സമയാ സമയങ്ങളില്‍ കൃത്യമായ ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കി ഡോ. ഹമീദും നിഹാസ് വാണിമേലുമടങ്ങുന്ന പ്രവര്‍ത്തകര്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നതിനുള്ള അംഗീകാരമാണ് കുവൈത്തിലെ ദേശീയ ചാനലുകളില്‍ പോലും കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട ലൈവ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ കുവൈത്തിന്റെ നാനാ ഭാഗങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാവാത്തത് കാരണം (കൊറോണ നിയന്ത്രണം മൂലം) പ്രയാസമനുഭവിക്കുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് മരുന്നുകള്‍ എത്തിച്ചു കൊണ്ട് മാതൃക തീര്‍ക്കുകയാണീ ഹരിത പടയാളികള്‍. ഈ യാത്രയിലെല്ലാ കരുതലുകളും നല്‍കി സഹ യാത്രികരായ ഡോ. മുഹമ്മദലി, അബ്ദുല്‍ സത്താര്‍ മോങ്ങം, അറഫാത്ത്, അനസ് തയ്യില്‍, നിഹാസ് വാണിമേല്‍, സലാം പട്ടാമ്പി, മുഹമ്മദ് മനോളി, ഷാനവാസ്, ഫൈസല്‍, മൊയ്ദീന്‍ ബായാര്‍, അമീര്‍, അഷ്‌റഫ് പട്ടാമ്പി, ഷാനിദ്, റിയാസ്, ഇയാസ്, കമാല്‍…തുടങ്ങിയവരും പേര് പറയാത്തവരുമായ ഒരു കൂട്ടം തന്നെ കൂടെയുണ്ട് എന്നതാണ് മെഡിക്കല്‍ വിംഗിന്റെ കരുത്ത്. ഫാര്‍മസിസ്റ്റ് നൗഷാദ് ബഷീര്‍ കണ്ണോത്തിന്റെ നിരന്തര ഗൈഡന്‍സും അവിസ്മരണീയമായ കാരുണ്യ സേവനമാണ്. ഏതാനും ദിവസങ്ങളായി യാത്രാ വിമാനങ്ങളും മറ്റും താത്കാലികമായി നിര്‍ത്തി വെച്ചത് കാരണം നാട്ടില്‍ നിന്നും കൊണ്ടു വരേണ്ട പല മരുന്നുകളും എത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇങ്ങനെയൊരാശയവുമായി ഈ സംഘം മുന്നോട്ട് വന്നത്. ഉമ്മുല്‍ അയ്മന്‍, ഫഹാഹീല്‍, ഫര്‍വാനിയ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കുവൈത്ത് കെഎംസിസി ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രയെ ബന്ധപ്പെട്ടവര്‍ക്കെല്ലാം ഏറ്റെടുത്ത കാര്യങ്ങളെല്ലാം മുഴുമിപ്പിക്കും വരെ വിശ്രമമില്ലാതെ ഓടിനടക്കുന്ന കുവൈത്ത് കെഎംസിസി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം ഷാഫി കൊല്ലം, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുനീര്‍ അരിയില്‍ എന്നിവര്‍ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. അതിനു ശേഷവും പതിവു പോലെ നിലവിലെ സാഹചര്യത്തില്‍ ഭക്ഷണത്തിനു പ്രയാസം നേരിടുന്നവര്‍ക്കുള്ള കിറ്റ് വിതരണവുമായി ഇവര്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പിറന്ന നാട്ടില്‍ പോലും ഇത്തരം സത്കര്‍മങ്ങള്‍ക്ക് ഭരണാധികാരികള്‍ തടയിടുമ്പോഴും കൂടപ്പിറപ്പുകളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി വരും നാളുകളിലും കൂടുതല്‍ മാതൃകാപരമായ സത്കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഈ കൂട്ടായ്മക്ക് കഴിയുമെന്നാണ് പ്രത്യാശിക്കപ്പെടുന്നത്.