സന്നദ്ധ സംഘടനകള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കി എം.എ യൂസുഫലി

47

അബുദാബി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎഇയിലെ സന്നദ്ധ സംഘടനകള്‍ക്ക് ആശ്വാസമേകി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി. കോവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കാനാണ് ഒരു ലക്ഷം ദിര്‍ഹം യൂസുഫലി നല്‍കിയത്. ദുബൈ കെഎംസിസി (50,000 ദിര്‍ഹം), അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ (25,000 ദിര്‍ഹം), മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ (25,000 ദിര്‍ഹം) എന്നിവക്കാണ് തുക നല്‍കിയത്.