അക്ഷയ തൃതീയ: ഗൃഹസുരക്ഷയില്‍ സ്വര്‍ണം വാങ്ങാന്‍ അവസരമൊരുക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

38

ദുബൈ: ഏപ്രില്‍ 26ന് ആഘോഷിക്കുന്ന ‘അക്ഷയ തൃതീയ’ക്ക് സ്വര്‍ണം വാങ്ങുന്നത് ശുഭദായകമായി കരുതുന്ന ഉപയോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപയോക്താകള്‍ക്ക് വീട്ടിലെ സുരക്ഷയില്‍ നിന്നുകൊണ്ട് ഓണ്‍ലൈനായി സ്വര്‍ണം വാങ്ങാന്‍ അവസരമൊരുക്കുന്നു. അക്ഷയ തൃതീയക്ക് ജ്വല്ലറി സ്‌റ്റോറുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. തങ്ങളുടെ ഉപയോക്താക്കളുടെ വിശ്വാസങ്ങളും ആചാരങ്ങളും പരിശീലിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് www.malabargoldanddiamonds.com  എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അവതരിപ്പിച്ച എക്‌സ്‌ക്‌ളൂസിവ് ആഭരണ ശേഖരങ്ങള്‍. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ വിശേഷാവസരമായി കരുതുന്ന അക്ഷയ തൃതീയക്ക് ലോകം ഇപ്പോള്‍ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തിലും ഉപയോക്താകള്‍ക്ക് അവരുടെ വിശ്വാസം സംരക്ഷിക്കാനുള്ള അവസരം ഒരുക്കുകയെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

”ആചാരങ്ങളുടെയും സംസ്‌കാരത്തിന്റെയും ഭംഗിയില്‍ വിശ്വസിക്കുന്ന ഒരു ബ്രാന്‍ഡ് എന്ന നിലയില്‍, ഈ അവസരത്തില്‍ ഞങ്ങളുടെ ഉപയോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ മാനിച്ച് അവര്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുകയെന്ന ആശയം കൂടിയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഒരുക്കുന്നതിലേക്ക് നയിച്ചത്” -മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.
1,000 ദിര്‍ഹം വില മതിക്കുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്തകളെ കാത്തിരിക്കുന്നത് സവിശേഷമായ ഓഫറുകളാണ്. 1,000 ദിര്‍ഹമിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 150 മില്ലി ഗ്രാമിന്റെ ഒരു സ്വര്‍ണ നാണയവും, 1,000 ദിര്‍ഹമിന് വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 150 മില്ലി ഗ്രാമിന്റെ രണ്ട് സ്വര്‍ണ നാണയങ്ങളും ഓര്‍ഡറിനൊപ്പം സമ്മാനമായി ലഭിക്കും. ഓഫറുകള്‍ ഏപ്രില്‍ 26 വരെ കാലപരിധിയുള്ളതാണ്. ലോക്ക്ഡൗണിന് ശേഷം സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനനുസരിച്ചായിരിക്കും എല്ലാ ഓര്‍ഡറുകളും അയക്കുന്നത്.