സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

37

കോവിഡ് ബാധിച്ചു സൗദി അറേബിയയിലെ മദീന ജർമൻ ആശുപത്രിയിൽ മരിച്ച മലയാളി യുവാവ് ഷബ്‌നാസ് (29). കണ്ണൂർ ജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റി മേലെപൂക്കോം കുണ്ടില വീട്ടിൽ ബൈത്തുൽ സാറയിൽ മമ്മു, ഫൗസിയ എന്നിവരുടെ മകനാണ്. മാർച്ച്‌ 3ന് പുലർച്ചെയുള്ള വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അബുദാബി ഇറങ്ങി അവിടെ നിന്നും ജിദ്ദയിലേക്ക് പോയി. ജനുവരി 5ന് വിവാഹിതനായി. ജോലി ആവശ്യാർഥം പോയതായിരുന്നു. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനി വരികയും ന്യൂമോണിയ ബാധിതനുമായി. കബറടക്കം മദീനയിൽ. സഹോദരങ്ങൾ-ഷബീർ, ശബാന. ഭാര്യ-ഷഹനാസ്. (കരിയാട്)