തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

    ദുബൈ: തൃശ്ശൂര്‍ കൈപ്പമംഗലം പുത്തന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തേപറമ്പില്‍ ബാവു മകന്‍ പരീദ് (69) ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാത്രി 11ന് ദുബൈ റാഷിദ് ആശുപത്രിയിലാണ് മരിച്ചത്. മറ്റു പല രോഗങ്ങള്‍ക്കും ചികില്‍സ നടന്നു വരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
    കൈപ്പമംഗലം പുത്തന്‍ പള്ളിയില്‍ മുഅദ്ദിന്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഫൈസല്‍ ഫരീദ്, അബ്ദുല്‍ ഫത്താഹ്, സൈഫുദ്ദീന്‍, സാജിദ്. മരുമക്കള്‍: സന ഫൈസല്‍ ഫരീദ്, അഷ്‌ന അബ്ദുല്‍ ഫത്താഹ്, നെസിയ സൈഫുദ്ദീന്‍.
    മക്കള്‍ക്കൊപ്പം ദുബൈയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മൂന്ന് ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ദുബൈയിലുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്. ഖബറടക്കം ദുബൈയില്‍ നടക്കും.