അജ്മാനില്‍ മലയാളി നിര്യാതനായി

അജ്മാന്‍: പാലക്കാട് കാഞ്ഞിരപ്പുഴ ചിറക്കല്‍പടി സ്വദേശി ഹനീഫ (40) അജ്മാനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വയറിംഗ് ജീവനക്കാരനായിരുന്ന ഹനീഫ നാലു മാസം മുന്‍പാണ് അജ്മാനിലെത്തിയത്. പനിയും ജലദോഷവും കാരണമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മരണ കാരണമറിയാന്‍ രക്തം പരിശോധനക്ക് അയച്ചിരിക്കുകയാണ്. മൃതദേഹം അജ്മാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ചിറക്കല്‍പടി മുഹമ്മദലി-ബീവാത്തു ദമ്പതികളുടെ മകനാണ്. സുനീറയാണ് ഭാര്യ. മക്കള്‍: ഹന്ന, ഇഷാന.