തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

16
അബ്ദുള്ള ഹുസൈന്‍

കുവൈത്ത് സിറ്റി: കാസര്‍കോട് തൃക്കരിപ്പൂര്‍ വെള്ളാപ്പ് മീലിയാട്ട് സ്വദേശി അബ്ദുള്ള ഹുസൈന്‍ (60) കുവൈത്തില്‍ നിര്യാതനായി. ഭാര്യ: നസീമ കെ.എം. മക്കള്‍: മുബശ്ശിര്‍, മുഹമ്മദ് (കുവൈത്ത്), മുഹ്‌സിന. ചൊവ്വാഴ്ച രാത്രി താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുവൈത്തില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാലും വിമാന സര്‍വീസ് ഇല്ലാത്തതിനാലും നടപടികള്‍ പൂര്‍ത്തിയാക്കി കുവൈത്തില്‍ ഖബറടക്കും. മൃതദേഹം കുവൈത്ത് സബാ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുവൈത്ത് കെഎംസിസി നേതാക്കള്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.