ദുബൈ: അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി, സെഹ എന്നിവയുടെ സഹകരണത്തോടെ അബുദാബി എമിറേറ്റിലുടനീളമുള്ള മാള്‍, ഷോപ്പ് ജീവനക്കാര്‍ക്കായി 20,000 ത്തോളം കൊറോണ വൈറസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ സെഹയുടെ സംരംഭം കോവിഡ് -19 നെക്കുറിച്ചുള്ള ജീവനക്കാരുടെ അവബോധം, അതിന്റെ ലക്ഷണങ്ങള്‍, മുന്‍കരുതല്‍ നടപടികളെക്കുറിച്ചും സെഹ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ വീണ്ടും തുറക്കുന്നതിനായി സര്‍ക്കുലര്‍ പുറത്തിറക്കിയ അബുദാബി സാമ്പത്തിക വികസന വകുപ്പുമായി ചേര്‍ന്നാണ് ഇത് ചെയ്തത്. ആംബുലേറ്ററി ഹെല്‍ത്ത് കെയര്‍ സര്‍വീസസ് സിഇഒ മുഹമ്മദ് ഹവാസ് അല്‍ സാദിദ് പറഞ്ഞു-അബുദാബി എമിറേറ്റ് ഷോപ്പിംഗ് മാളുകള്‍ വീണ്ടും തുറക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അവരുടെ ജീവനക്കാരുടെയും അബുദാബി സമൂഹത്തിന്റെയും സുരക്ഷയും ക്ഷേമവും മുന്‍ഗണനയായി കാണുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കുന്നതായി മാളുകള്‍ വീണ്ടും തുറക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ നെറ്റ്വര്‍ക്ക്, സൗകര്യങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവ പ്രതിജ്ഞാബദ്ധമാണ്. അബുദാബി എമിറേറ്റ്, അബുദാബി നഗരം, അല്‍ വാത്ബ, അല്‍ ബഹിയ, അല്‍ ഐന്‍, അല്‍ ദാഫ്ര എന്നിവിടങ്ങളിലായി സെഹയുടെ ഏഴ് ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സൗ കര്യങ്ങള്‍ മാളും ഷോപ്പ് ജോലിക്കാരും സന്ദര്‍ശിച്ചു. കോവിഡ് -19 പരിശോധനക്ക് വിധേയമായി ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവര്‍ ആരോഗ്യവാന്മാരാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് പുറമേ, സാമൂഹ്യ അകലം, പതിവ് സാനിറ്റൈസേഷന്‍, മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവയുടെ ഉചിതമായ ഉപയോഗം ഉപഭോക്താക്കള്‍ക്കായുള്ള താപനില പരിശോധന എന്നിവയെക്കുറിച്ച് ജീവനക്കാരെ ബോധവത്കരിച്ചു. സെമയിലെ ആംബുലേറ്ററി ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഡോ. നൂറ അല്‍ ഗൈതി പറഞ്ഞു-വിശുദ്ധ റമദാന്‍ മാസത്തില്‍ ഷോപ്പിംഗ് മാളുകള്‍ വീണ്ടും തുറക്കണമെന്ന് ഞങ്ങളുടെ നേതാക്കളുടെ നിര്‍ദ്ദേശത്തിന് അനുസൃതമായി, ഞങ്ങളുടെ മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് ടീമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. എല്ലാ മാളിലും ഷോപ്പ് ജീവനക്കാരിലും വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനും തങ്ങളേയും ഷോപ്പര്‍മാരേയും പരിരക്ഷിക്കാന്‍ അവരുടെ സ്റ്റോറുകളും മാളുകളും എങ്ങനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കി കൊടുത്തു. രാജ്യത്തൊട്ടാകെ 14 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങളും അബുദാബിയിലുടനീളമുള്ള ആയിരക്കണക്കിന് തൊഴിലാളികളെ പരിശോധിക്കുന്നതിന് സെഹ തയ്യാറാക്കിയിട്ടുണ്ട്.