ദുബൈ: യുഎഇയിലെ മസ്ജിദുകളും ചര്‍ച്ചുകളും മറ്റു ആരാധനാലയങ്ങളും ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് യുഎഇ ഭരണകൂടം ട്വീറ്റില്‍ പ്രഖ്യാപിച്ചു. പൊതുസമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് 19 വ്യാപനം തടയാനായി മാര്‍ച്ച് 16നാണ് മസ്ജിദുകളിലെയും മറ്റു ആരാധനാലയങ്ങളിലെയും പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കിയത്. നാലാഴ്ചത്തെ അവലോകനാടിസ്ഥാനത്തിലാണ് മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനമെടുത്തിട്ടുള്ളത്. ജനറല്‍ അഥോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ഔഖാഫ് സഹകരണത്തില്‍ നാഷണല്‍ എമര്‍ജെന്‍സി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അഥോറിറ്റി (എന്ഇസിഡിഎംഎ) ആണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.