ദുബൈ: കാറില്‍ തനിച്ചാണ് യാത്ര ചെയ്യുന്നതെങ്കില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ലെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുകയാണെങ്കില്‍ ദുബൈയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ. മറ്റുള്ളവരുമായി യാത്രചെയ്യുമ്പോള്‍ സുരക്ഷയുടെ ഭാഗമായാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്.