കെട്ടിടങ്ങളില്‍ കുടുങ്ങിയ ആയിരങ്ങള്‍ക്ക് മാസ്‌കുകളും ഗ്‌ളൗസുകളും വിതരണം ചെയ്തു

67
മാസ്‌കുകളും ഗ്‌ളൗസുകളും സാനിറ്ററി ഉള്‍പ്പെടെ ഉല്‍പന്നങ്ങളും അബുദാബി-കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ വിതരണത്തിനെത്തിച്ചപ്പോള്‍

അബുദാബി: ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാനാവാത്ത കെട്ടിടത്തിലേക്കടക്കം മാസ്‌കുകളും ഗ്‌ളൗസുകളും സാനിറ്ററി ഉള്‍പ്പെടെ ഉല്‍പന്നങ്ങളും അബുദാബി-കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. വിപണിയില്‍ ലഭ്യമാവാതാവുകയും വില കുതിച്ചുയരുകയും ചെയ്ത ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് സാന്നിധ്യമുള്ള കെട്ടിടത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ കഴിയുന്നത് ആയിരങ്ങളാണ്. മുന്‍കരുതലെന്ന നിലയില്‍ 4 ദിവസം മുന്‍പാണ് ചില കെട്ടിടങ്ങള്‍ ലോക്ക് ഡൗണ്‍ ചെയ്തത്. കെട്ടിടത്തില്‍ നിസ്സഹായരായി കഴിയുന്ന അനേകം പേര്‍ ബാല്‍കണി, ജനല്‍ വഴികളില്‍ സഹായമഭ്യര്‍ത്ഥിക്കുന്നത് കണ്ണീര്‍ കാഴ്ചയാണ്. കെട്ടിടത്തിന്റെ പ്രധാന വാതില്‍ക്കല്‍ കെഎംസിസി പ്രവര്‍ത്തകര്‍ എത്തിച്ച ഉപകരണങ്ങള്‍ പലര്‍ക്കും ഏറെ ഉപകാരപ്രദമായി.
മണ്ഡലം പ്രസിഡണ്ട് സുബൈര്‍ വടകരമുക്ക്, ജന.സെക്രട്ടറി റിയാസ് ഇട്ടമ്മല്‍, ഭാരവാഹികളായ കെ.ജി ബഷീര്‍, റാഷിദ് എടത്തോട്, യു.വി ശബീര്‍, മുനീര്‍ പാലായി എന്നിവരാണ് നേതൃത്വം നല്‍കിയത്.