മുറാസില്‍
റിയാദ്: റിയാദിലെ മലയാളി അധ്യാപികക്ക് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷണലിന്റെ പരമോന്നത ബഹുമതിയായ ‘ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ് മാസ്റ്റര്‍’ പദവി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഹയര്‍ സെക്കന്ററി ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസിനാണ് അംഗീകാരം ലഭിച്ചത്. വിസ്ഡം ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളില്‍ ആദ്യമായാണ് ഒരാള്‍ ഈ പദവി നേടുന്നത്. കമ്യൂണികേഷന്‍, ലീഡര്ഷിപ് എന്നീ രംഗങ്ങളില്‍ വര്‍ഷങ്ങളായി ചെയ്തു വരുന്ന സേവനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ടോസ്റ്റ് മാസ്റ്റേഴ്സ് ഘടന അനുസരിച്ച് ജില്ലയിലും ക്ളബ്ബുകളിലും പരിശീലനത്തിനും സേവനങ്ങള്‍ക്കും നേതൃത്വം നല്‍കണം.
ഇതിന് പുറമെ, പുതിയ അംഗങ്ങളുടെ ആശയ വിനിമയ ശേഷിയും നേതൃഗുണവും വര്‍ധിപ്പിക്കാന്‍ നല്കിയ സംഭവനകളും പരിഗണിച്ചാണ് ‘ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ് മാസ്റ്റര്‍’ പദവി നല്‍കുന്നത്. ലീഡര്ഷിപ്, പബ്ളിക് സ്പീക്കിംഗ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍. 1924ല്‍ സ്ഥാപിതമായ സംഘടനക്ക് 143 രാജ്യങ്ങളിലായി 16,000ത്തിലധികം ക്ളബ്ബുകളും 3.58 ലക്ഷം അംഗങ്ങളുമുണ്ട്.
മൈമൂന അബ്ബാസ് 25 വര്‍ഷമായി റിയാദില്‍ അധ്യാപികയാണ്. പ്രവാസ ലോകത്ത് സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലകളില്‍ സജീവമാണ്. നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള മൈമൂന അബ്ബാസ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനിയാണ്. റിയാദിലെ ഒട്ടുമിക്ക സാമൂഹിക-സാംസ്കാരിക സംഘടനകളുടെ വേദികളിലും നിറസാന്നിധ്യമായ ടീച്ചര്‍ റിയാദ് കെഎംസിസി വനിതാ വിംഗിന് ശക്തി പകരുന്നതിലും സജീവമാണ്. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജേര്‍ണലിസം ട്രെയ്നിംഗ് കോഴ്സില്‍ വിജയിയായ മൈമൂനയുടെ ഭര്‍ത്താവ് റിയാദിലെ കെഎംസിസി നേതാവും ഉദ്യോഗസ്ഥനുമായ വി.കെ.കെ അബ്ബാസ് ആണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ഫര്ഹാന്, കോട്ടയത്ത് മെഡിക്കല്‍ എന്‍ട്രന്‍സ് കോഴ്സിന് പഠിക്കുന്ന അഫ്നാന് എന്നിവര്‍ മക്കളാണ്.