ദുബൈ: ദുബൈയിലെ അണുനശീകരണ യജ്ഞം അടുത്ത ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗമാണ് 24 മണിക്കൂര്‍ അണുനശീകരണ യജ്ഞം ഈ മാസം 23 വരെ നീട്ടിയത്. കോവിഡ് 19 വ്യാപനം തടയാനായി നേരത്തെ രണ്ടാഴ്ചത്തേക്ക് നീട്ടിയിരുന്നതാണ് ഇപ്പോള്‍ ഒരാഴ്ച കൂടി അധികരിപ്പിച്ചിരിക്കുന്നത്.
ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആവിഷ്‌കരിച്ച അണുശനീകരണ യജ്ഞം ആദ്യം ഏപ്രില്‍ 4 മുതലാണ് 24 മണിക്കൂര്‍ ആയി നടപ്പാക്കിയത്.