ദുബൈ: യുഎഇയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമേകി സ്തുത്യര്‍ഹ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ദുബൈ കെഎംസിസിക്ക് സഹായ ഹസ്തവുമായി നെസ്റ്റോ ഗ്രൂപ്. ദുബൈ ഹെല്‍ത്ത് അഥോറിറ്റി ആഭിമുഖ്യത്തിലുള്ള താത്കാലിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കട്ടില്, കിടക്ക തുടങ്ങിയ അവശ്യ സാധനങ്ങള്‍ സജ്ജീകരിക്കുന്നതിലേക്കായാണ് ഒരു ലക്ഷം ദിര്‍ഹം നെസ്റ്റോ ഗ്രൂപ് നല്‍കിയത്. ഈ മഹാമാരിയുടെ കാലത്ത് ദുബൈ കെഎംസിസി നിര്‍വഹിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സന്തോഷമുളവാക്കുന്നതും മാതൃകാപരവും പ്രശംസനീയവുമാണെന്നും നെസ്റ്റോ ഗ്രൂപ്പിന്റെ പിന്തുണ എപ്പോഴും അവര്‍ക്കുണ്ടാകുമെന്നും ഗ്രൂപ് അധികൃതര്‍ അറിയിച്ചു.
നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗിനെത്തുന്ന ഉപയോക്താക്കള്‍ക്ക് ശുചിത്വ പാലനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും മുഴുവന്‍ ഔട്ലെറ്റുകളിലും സജ്ജമാക്കിയിട്ടുണ്ടെന്നും നല്ല നാളെക്കായി നമുക്കൊരുമിച്ചു ഈ മഹാമാരിയെ നേരിടാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.