ദുബൈ: നാട്ടിലുള്ളവരുടെ വിസാ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടുന്നതുപോലെ നിലവില്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലുള്ളവര്‍ക്കും ഇളവ്. യുഎഇയില്‍ സന്ദര്‍ശക വിനോദ സഞ്ചാര വിസയിലെത്തി നാട്ടില്‍ പോകാന്‍ കഴിയാതെ നില്‍ക്കുന്നവര്‍ക്ക് പിഴ കൂടാതെ തിരികെ യാത്ര ചെയ്യാനാവുമെന്ന്് ദുബൈ റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വ്യക്തമാക്കി.