ദുബൈ: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തല്‍കാലം വിമാന സര്‍വീസിന് സാധ്യതയില്ല. ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറ്റിയശേഷം മാത്രമായിരിക്കും വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഫ്‌ളൈദുബൈ ഇന്ത്യയിലേക്കുള്ള ബുക്കിംഗ് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിരവധി പേര്‍ യാത്ര ചെയ്യാന്‍ തയ്യാറായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇത്തരത്തില്‍ പാകിസ്ഥാനിലേക്കും നിരവധി യാത്രക്കാര്‍ ബുക്ക് ചെയ്തുവെന്നാണ് അറിയുന്നത്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇപ്പോള്‍ വിമാനങ്ങളില്ലെന്നും അനുമതി ലഭിക്കുന്ന പക്ഷം എപ്പോള്‍ വേണമെങ്കിലും സ്ഥിരീകരിക്കുമെന്നും ബജറ്റ് കാരിയര്‍ ഫ്‌ളൈ ദുബൈ വ്യക്തമാക്കി. സ്വദേശത്തേക്കു മടങ്ങിപ്പോകുന്ന വിമാനങ്ങള്‍ സ്ഥിരീകരിക്കുമ്പോള്‍ ഞങ്ങള്‍ പ്രഖ്യാപിക്കും ഫ്‌ളൈദുബൈ അറിയിച്ചു. ഫ്‌ളൈദുബൈ പാകിസ്ഥാനിലേക്ക് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചെങ്കിലും യുഎഇയിലെ പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സന്ദര്‍ശക വിസയിലെത്തിയ 25,000 ലധികമാളുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.