കോവിഡ് 19: കെട്ടിട മുകളിലും ഷോപ്പുകള്‍ക്ക് മുന്നിലും നമസ്‌കരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

    ദുബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ അതിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് സാമൂഹിക അകലം പാലിക്കാന്‍ ലക്ഷ്യമിട്ട് മസ്ജിദുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍, നിയമം ലംഘിച്ച് കെട്ടിടങ്ങളുടെ മുകളിലും ഷോപ്പുകള്‍ക്ക് മുന്നിലും റോഡരികുകളിലും നമസ്‌കരിക്കുന്നവരെ കുറിച്ച് തെളിവ് സഹിതം വിവരം ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ ഇനി ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. കെട്ടിടങ്ങളുടെ മുകളിലും ഷോപ്പുകള്‍ക്ക് മുന്നിലും പാതയോരങ്ങളും നിരവധി പേര്‍ നിയമം ലംഘിച്ച് കൂട്ടമായി നമസ്‌കരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റഡാര്‍ ഉപയോഗിച്ച് പകര്‍ത്തിയതും അധികൃതര്‍ പുറത്തു വിട്ടു.
    നിയന്ത്രണങ്ങള്‍ നീക്കുന്നത് വരേക്കും ഓരോരുത്തരും തങ്ങളുടെ വീടുകളില്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കുക. നിയമം ലംഘിക്കുന്നവര്‍ പൊലീസിന്റെ ദാക്ഷിണ്യം പ്രതീക്ഷിക്കേണ്ടതില്ലെന്നും മാതൃകാപരമായ കടുത്ത നടപടികള്‍ തന്നെ നേരിടേണ്ടി വരുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.