പ്രവാസി മടക്കയാത്രാ രജിസ്‌ട്രേഷന്‍ നോര്‍ക ആരംഭിച്ചു

    612

    തിരുവനന്തപുരം/ദുബൈ: ജന്മനാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നോര്‍ക ആരംഭിച്ചു. www.norkaroots.orgഎന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ക്വാറന്റീന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കാനായാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനക്കോ മറ്റോ ബാധകമല്ലെന്ന് നോര്‍ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കേരളത്തിലെ വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ, അല്ലെങ്കില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലോ ആക്കാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷന്‍ വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. www.registernorkaroots.org.