അജ്മാന്‍: കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ എടവന ഷക്കീര്‍ (38) അജ്മാനില്‍ നിര്യാതനായി. കൊക്കകോള കമ്പനിയില്‍ സെയില്‍സ് സൂപര്‍വൈസറായിരുന്നു. എടവന ആയിശയുടെയും പുളിയനമ്പ്രം വലേട്ടില്‍ മൊയ്തീന്റെയും മകനാണ്. അജ്മാന്‍ ജിഎംസി ആശുപത്രിയിലാണ് മരിച്ചത്. ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഭാര്യ: സലീന. മക്കള്‍: ഫാത്തിമ, സെമാ മെഹ്ബിന്‍, അബ്ദുല്ല. സഹോദരങ്ങള്‍: ഉബൈദ്, മുനീര്‍.