ദുബൈ: കോവിഡ് 19 ബാധിച്ച് കാസര്‍കോട് മഞ്ചേശ്വരം മീയാപ്പടദവിന് സമീപം മജീര്‍പ്പള്ളത്തെ അബ്ദുല്‍ ഹമീദ് (33) മരിച്ചു. ദുബൈ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് 19 ബാധിച്ച് മരിക്കുന്ന കാസര്‍കോട് ജില്ലക്കാരനായ ആദ്യയാളാണ് അബ്ദുല്‍ ഹമീദ്. 20 ദിവസം മുമ്പാണ് ഹമീദിനെ പനി ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. പരേതനായ ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സാക്കിറ. മക്കള്‍: അബ്ദുല്‍ അമീന്‍, ഫാത്തിമ, അബ്ദുല്‍ അംറൂസ്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുല്‍ ഹമീദ് 8 മാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്.